Terms & Conditions

എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിതകേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2020 ജനുവരി 16 വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

നിബന്ധനകൾ

  1. ഈ വിജ്ഞാപനമനുസരിച്ച് ഒരു അപേക്ഷന്‍ ഒന്നിലധികം തവണ അപേക്ഷിക്കരുത്. അങ്ങനെ വന്നാല്‍ അപേക്ഷ റദ്ദാവുന്നതാണ്.
  2. മുന്‍ വിജ്ഞാപനമനുസരിച്ച് അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.
  3. അപേക്ഷിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം വിവരങ്ങള്‍ നല്‍കണം. തെറ്റായി നല്‍കിയ വിവരങ്ങള്‍ തിരുത്തുവാന്‍ അവസരം ഇല്ല
  4. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സ്വീകരിക്കുകയില്ല.
  5. ഇന്‍റര്‍വ്യൂവിന് ഹാജരാകുവാന്‍ അപേക്ഷകര്‍ക്ക് യാത്രാപ്പടി അനുവദിക്കുന്നതല്ല.
  6. ഇന്‍റര്‍വ്യൂ സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണണം. കൂടാതെ എല്ലാ സര്‍ട്ടിഫിക്കറ്റ്/രേഖകളുടെയും ഓരോ പകര്‍പ്പും ഇന്‍റര്‍വ്യൂ സമയത്ത് സമര്‍പ്പിക്കണം.
  7. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ഹരിതകേരളം മിഷന്‍ രണ്ടു ദിവസത്തെ മുഴുവന്‍ സമയ പരിശീലനം നല്‍കുന്നതായിരിക്കും.
  8. ഇന്‍റര്‍വ്യൂ അറിയിപ്പ്, ഫലം മുതലായവ അപേക്ഷകന്‍റെ ഇ-മെയിലിലൂടെയോ ടെലഫോണ്‍ മുഖേനയോ മാത്രമായിരിക്കും അറിയിക്കുന്നത്.
  9. ഓൺലൈൻ മുഖേന അപേക്ഷിക്കാനുള്ള അവസാന തീയതി 16.01.2019 വൈകുന്നേരം 5.00 മണി വരെയാണ്.